മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം എത്തിയത് കര്‍ണാടകയില്‍: കാഞ്ചിയാര്‍ സ്വദേശിയായ പിടികിട്ടാപ്പുള്ളി 37 വര്‍ഷത്തിനുശേഷം പിടിയില്‍
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം എത്തിയത് കര്‍ണാടകയില്‍: കാഞ്ചിയാര്‍ സ്വദേശിയായ പിടികിട്ടാപ്പുള്ളി 37 വര്‍ഷത്തിനുശേഷം പിടിയില്‍

ഇടുക്കി: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ 37 വര്‍ഷത്തിനുശേഷം കര്‍ണാടകയില്‍നിന്ന് പൊലീസ് സാഹസികമായി പിടികൂടി. കാഞ്ചിയാര്‍ പാലപ്ലാക്കല്‍ മോഹനന്‍ നായരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പിടികിട്ടാപ്പുള്ളികളെ കണ്ടുപിടിക്കുന്ന(എല്‍പി സ്‌ക്വാഡ്) സംഘം അറസ്റ്റ് ചെയ്തത്. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണം, ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളിലും ഫോറസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയായ ഇയാള്‍ 1988ലാണ് ഒളിവില്‍പോയത്. അന്വേഷണത്തിനിടെ ഇയാളുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി. ലൊക്കേഷന്‍ പിന്തുടര്‍ന്നസംഘം കൂര്‍ഗ് ജില്ലയിലെ പൊന്നമ്പെട്ടിനുസമീപം സുലുഗോഡ് എന്ന സ്ഥലത്തെ മലഞ്ചെരുവില്‍നിന്ന് പിടികൂടുകയായിരുന്നു. തിരിച്ചറിയാന്‍ ഫോട്ടോ പോലും ഇല്ലാതിരിക്കെ ഏകദേശം രൂപം മനസിലാക്കിയാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






