ആദ്യം പരീക്ഷ ഇടേണ്ടത് ചോദ്യങ്ങൾ തയാറാക്കിയ അധ്യാപകർക്ക്. പ്ലസ് ടു മലയാളം ചോദ്യപേപ്പറിൽ അടിമുടി അക്ഷരത്തെറ്റുകൾ
ആദ്യം പരീക്ഷ ഇടേണ്ടത് ചോദ്യങ്ങൾ തയാറാക്കിയ അധ്യാപകർക്ക്. പ്ലസ് ടു മലയാളം ചോദ്യപേപ്പറിൽ അടിമുടി അക്ഷരത്തെറ്റുകൾ

ഇടുക്കി : മാർച്ച് 19ന് നടന്ന പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പറിൽ വ്യാപക അക്ഷര തെറ്റുകൾ കണ്ടെത്ത 13 ചോദ്യങ്ങളിലാണ് അക്ഷരത്തെeറ്റുകൾ കണ്ടെത്തിയത്. എസ് വൈ - 408 എന്ന കോഡ് നമ്പറിലുള്ള ചോദ്യ പേപ്പറുകളാണ് അക്ഷരത്തെറ്റുകളോട് കൂടി വിദ്യാർഥികൾക്കായി ലഭ്യമായത്. 4,5,9,10, 11,12, 14,17, 19, 20, 26 എന്നീ നമ്പർ ചോദ്യങ്ങളിലാണ് തെറ്റുകൾ വന്നിരിക്കുന്നത്. താമസം എന്നുള്ള വാക്കിനു പകരം താസമം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, സച്ചിനെക്കുറിച്ച് എന്നതിന് പകരം സച്ചിനേകറിച്ച് എന്നാണ് എഴുതിയിരിക്കുന്നത്. ഇത്തരത്തിൽ 12 ഓളം ചോദ്യങ്ങളിൽ അക്ഷരപ്പിശകും ഏതാനും ചോദ്യങ്ങളിൽ ആശയ കുഴപ്പവുമാണ് ഉള്ളത്. മാതൃഭാഷ പരീക്ഷയിൽ തന്നെ ഇത്തരത്തിൽ അധികൃതർക്ക് തെറ്റു പറ്റുന്നത് വിദ്യാഭ്യാസ നിലവാരത്തെ തന്നെ ചോദ്യം ചെയ്യുകയാണ്.
അച്ചടിപ്പിശക് എന്നുപറഞ്ഞ് അധികൃതർ തലയൂരുമെങ്കിലും ഇത് വർഷങ്ങൾ ആയിട്ടുള്ള പതിവാണ്. ഇതോടെ ചോദ്യങ്ങൾ തയ്യാറാക്കിയ അധ്യാപകർക്ക് ആദ്യം പരീക്ഷ ഇടണമെന്ന ആക്ഷേപവും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു. ചോദ്യപേപ്പറുകളിൽ പാടെ അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിലും പരീക്ഷയുടെ കാഠിന്യം കുറഞ്ഞു എന്നത് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായിരുന്നു.
What's Your Reaction?






