പുരോഗമന കലാസാഹിത്യ സംഘം ശില്‍പ്പശാല 23ന് കട്ടപ്പനയില്‍
പുരോഗമന കലാസാഹിത്യ സംഘം ശില്‍പ്പശാല 23ന് കട്ടപ്പനയില്‍

ഇടുക്കി: പുരോഗമന കലാ സാഹിത്യസംഘം കട്ടപ്പന മേഖലാ കമ്മിറ്റി 'കേരളം പ്രത്യക്ഷത്തിനുമപ്പുറം' എന്ന വിഷയത്തില്‍ 23ന് ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി ജോഷി ഡോണ്‍ ബോസ്‌കോ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എഴുത്തുകാരന്‍ കെ.എ മണിയുടെ കഥാപുസ്തകം 'യക്ഷിയും നിലാവും' പ്രകാശനം ചെയ്യും. കവിയും മാധ്യമപ്രവര്‍ത്തകനുമായ കെടി രാജീവ് പുസ്തകം ഏറ്റുവാങ്ങും. സംസ്ഥാന കൗണ്‍സിലംഗം എം.സി. ബോബന്‍ പുസ്തകം പരിചയപ്പെടുത്തും. ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍, പ്രസിഡന്റ് സുഗതന്‍ കരുവാറ്റ, കെആര്‍ രാമചന്ദ്രന്‍, കാഞ്ചിയാര്‍ രാജന്‍, മോബിന്‍ മോഹന്‍, ജോസ് വെട്ടിക്കുഴ, ഷേര്‍ളി മണലില്‍, അനിത റെജി, ആര്‍ മുളീധരന്‍, ടികെ വാസു, ആഡ്വ. ദീപു, എംഎ സുരേഷ്, തോമസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സുഗതന്‍ കരുവാറ്റ, അഡ്വ. വിഎസ് ദീപു, കെ.എ. മണി, ടികെ വാസു, അനിത റെജി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






