ഏലക്കാവില കുത്തനെ ഇടിഞ്ഞു: ഒരുമാസത്തിനിടെ 700 രൂപ കുറഞ്ഞു: കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു
ഏലക്കാവില കുത്തനെ ഇടിഞ്ഞു: ഒരുമാസത്തിനിടെ 700 രൂപ കുറഞ്ഞു: കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു

ഇടുക്കി: ഉല്‍പാദനക്കുറവിനിടയിലും ഏലക്കാവില കുത്തനെ ഇടിഞ്ഞു. ഒരുമാസത്തിനിടെ 700 രൂപയിലേറെ കുറഞ്ഞ് ശരാശരി 2400- 2500 ലെത്തി. അതേസമയം സ്പൈസസ് ബോര്‍ഡിന്റെ ഇ ലേലത്തില്‍ ഏലക്കാ റീപൂളിങ് നടത്തി വില കുത്തനെ ഇടിക്കുന്നതായാണ് ആക്ഷേപം. കര്‍ഷകരുടെ ഉല്‍പ്പന്നം വിലക്കുറച്ച് വാങ്ങിയെടുക്കാനുള്ള ഗൂഢനീക്കമാണിതെന്നും ആരോപണമുണ്ട്. വ്യാഴാഴ്ച നടന്ന ക്ലൈമറ്റ് നാച്ചുറല്‍ സ്പൈസസ് ഏജന്‍സിയുടെ ലേലത്തില്‍ 2558.13 രൂപയാണ് ശരാശരി വില. 64 ലോട്ടുകളിലായി എത്തിയ 12,160 കിലോ ഏലക്കയില്‍ 11,860 കിലോയും വിറ്റുപോയി. 2858 രൂപയാണ് ഉയര്‍ന്നവില. കൊച്ചി എസ്ഐജിസിസിയുടെ ലേലത്തില്‍ 2598.49 രൂപ ശരാശരി വിലയും 2893 രൂപ ഉയര്‍ന്ന വിലയുമാണ്. 129 ലോട്ടുകളിലായി വില്‍പ്പനയ്ക്കെത്തിയ 29,767 കിലോയില്‍ 28,399 കിലോയും വിറ്റുപോയി.
മൂന്നുമാസത്തിലേറെ 3000 നും 2900നുമിടയില്‍ വില തുടരുന്നതിനിടെ പെട്ടെന്നുണ്ടായ ഇടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇന്ത്യയില്‍നിന്ന് കൂടുതല്‍ കയറ്റുമതിയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ആഘോഷത്തോടനുബന്ധിച്ച് ഏലക്കയുടെ ആവശ്യം വര്‍ധിക്കുമ്പോള്‍ വില വീണ്ടും ഉയരുമെന്നായിരുന്നു പ്രതീക്ഷ. ഉല്‍പാദനക്കുറവിനിടെ ഉണ്ടായ വിലയിടിവ് കാര്‍ഷിക മേഖലയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടും. കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചയില്‍ ജില്ലയിലെ 60 ശതമാനത്തോളം ഏലംകൃഷിയാണ് നശിച്ചത്. 100 കോടിയിലേറെയാണ് നഷ്ടം. 16,220 ഹെക്ടര്‍ സ്ഥലത്തെ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങി നശിച്ചിരുന്നു. കൂടാതെ,
ഇത്തവണ തുടര്‍ച്ചയായി വേനല്‍മഴ ലഭിച്ചെങ്കില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൃഷിനാശമുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നത്.
What's Your Reaction?






