സ്വകാര്യ പ്രാക്ടീസ്: ചെമ്പകപ്പാറ പിഎച്ച്‌സിയിലെ അസിസ്റ്റന്റ് സര്‍ജനെതിരെ അന്വേഷണം
സ്വകാര്യ പ്രാക്ടീസ്: ചെമ്പകപ്പാറ പിഎച്ച്‌സിയിലെ അസിസ്റ്റന്റ് സര്‍ജനെതിരെ അന്വേഷണം

ഇടുക്കി: സ്വകാര്യ പ്രാക്ടീസ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ചെമ്പകപ്പാറ പിഎച്ച്‌സിയിലെ അസിസ്റ്റന്റ് സർജനെതിരെ വിജിലൻസ് കോട്ടയം യൂണിറ്റ് അന്വേഷണം തുടങ്ങി. ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഇയാൾ ഡ്യൂട്ടി സമയത്ത് കോട്ടയം നെടുംകുന്നത്തെ ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി കണ്ടെത്തി. മുമ്പ് പാമ്പാടുംപാറ പിഎച്ച്‌സിയിൽ മെഡിക്കൽ ഓഫീസറായിരിക്കെ ഡ്യൂട്ടിസമയത്ത് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു. തുടർന്ന് വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തിരുന്നു.
What's Your Reaction?






