കളിക്കളങ്ങളില്‍ പനാമ തോമസിന്റെ വിസില്‍ മുഴക്കം തുടരുന്നു: വോളിബോള്‍ റഫറിയായിട്ട് 42 വര്‍ഷം
കളിക്കളങ്ങളില്‍ പനാമ തോമസിന്റെ വിസില്‍ മുഴക്കം തുടരുന്നു: വോളിബോള്‍ റഫറിയായിട്ട് 42 വര്‍ഷം

ഇടുക്കി: നാല് പതിറ്റാണ്ടായി വോളിബോള്‍ കളിക്കളങ്ങളില്‍ വിസില്‍ മുഴക്കി ആവേശം നിറയ്ക്കുന്ന ഒരാളുണ്ട് നെടുങ്കണ്ടത്ത്. ബാലഗ്രാം സ്വദേശി പനാമ തോമസ് എന്ന കെ ടി തോമസാണ് 42 വര്‍ഷമായി വോളിബോള്‍ മത്സരക്കളത്തില്‍ ഫൗളുകളും,ടച്ചും,ക്രോസും, ബ്ലോക്ക്ഔട്ടുമെല്ലാം നിരീക്ഷിച്ച് വിസിലടിച്ച് മത്സരം നിയന്ത്രിക്കുന്നത്. വിസില്‍ മുഴക്കി കളിക്കളത്തില്‍ നിറയുന്ന ഈ റഫറി കേരളത്തിലെ മിക്ക വോളിബോള്‍ ആരാധകര്‍ക്കും പരിചിതനാണ്. കുഞ്ചിത്തണ്ണി എല്ലക്കല്ലിലെ പള്ളി മൈതാനത്ത് നിന്നുമാണ് വോളിബോള്‍ കളിച്ചുതുടങ്ങിയത്. ഈ 68-ാം വയസിലും തോമസിന്റെ വോളിബോള്‍ ആവേശത്തിന് തെല്ലും കുറവില്ല. ജീപ്പ് ഡ്രൈവറായി ജോലി നോക്കിയിരുന്ന കാലത്ത് നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നു .1983 ലാണ് റഫറി ടെസ്റ്റ് പാസായി കേരളാ വോളിബോള്‍ അസോസിയേഷന്‍ റഫറിയായി സേവനം തുടങ്ങുന്നത്.ഇപ്പോള്‍ നാഷണല്‍ റഫറി പാനലിങ് അംഗമാണ്. ചില സ്വകാര്യ സ്‌കൂളുകളില്‍ പരിശീലനവും,അവധിക്കാലത്ത് കുട്ടികള്‍ക്ക് കോച്ചിങ് ക്യാമ്പുകളും നല്‍കുന്നുണ്ട്.
What's Your Reaction?






