പെരുന്നാൾ ചിലവ് ചുരുക്കി വയനാടിനായി കൈകോർത്ത് ചെമ്മണ്ണാര്‍സെന്റ്‌മേരീസ് യാക്കോബായ പള്ളി
പെരുന്നാൾ ചിലവ് ചുരുക്കി വയനാടിനായി കൈകോർത്ത് ചെമ്മണ്ണാര്‍സെന്റ്‌മേരീസ് യാക്കോബായ പള്ളി

ഇടുക്കി : വയനാടിനായി കൈകോർത്ത് ചെമ്മണ്ണാര്‍ വട്ടപ്പാറ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളി. പെരുന്നാൾ ചിലവുകൾ കുറച്ചാണ് ദുരിതമേഖലയ്ക്കു ആശ്വാസം ആകാൻ ഇടവക ഒരുമിച്ചത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആഘോഷങ്ങള്‍ ലളിതമാക്കി ബാക്കി പണം വയനാട് ദുരിതബാധിതര്‍ക്ക് നല്‍കാനാണ് കമ്മിറ്റി തീരുമാനമെന്ന് പള്ളി വികാരി ഫാ.പി.വി.ജോണ്‍ പുന്നമറ്റത്തില്‍,ട്രസ്റ്റി ബിജു.പി.ജെ. പാലക്കാത്തടത്തില്‍, സെക്രട്ടറി ജോണ്‍സന്‍ എബ്രഹാം നടപ്പേല്‍ എന്നിവര്‍ അറിയിച്ചു. പെരുന്നാള്‍ സമാപനത്തോടനുബന്ധിച്ചു നടന്ന മൂന്നിന്‍മേല്‍ കുര്‍ബാനക്ക് മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് യാക്കോബിറ്റ് സിറിയന്‍ ചര്‍ച്ച് വികാരി ഫാ.എല്‍ദോസ് പുളിക്കകുന്നേല്‍ നേതൃത്വം നല്‍കി. 9തിരുന്നാള്‍ ആഘോഷങ്ങളില്‍ വട്ടപ്പാറ ഇന്‍ഫന്റ് ജീസസ് ആര്‍.സി.പള്ളി വികാരി ഫാ. റോണി,കൈക്കാരന്‍മാര്‍,വട്ടപ്പാറ എസ്.എന്‍.ഡി.പി.ശാഖ പ്രസിഡന്റ് രവി ഉപ്പുകണ്ടത്തില്‍, സെക്രട്ടറി,മറ്റ് കമ്മറ്റി അംഗങ്ങള്‍,വട്ടപ്പാറ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍,നെടുങ്കണ്ടം ബ്ലോക് പഞ്ചായത്തംഗം ജോണി പന്തീരായിക്കണ്ടം,വാര്‍ഡംഗം അരുണ്‍ അശോകന്‍ ചെമ്മനംകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






