ജെ പി എം കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു
ജെ പി എം കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു

ഇടുക്കി: ജെ പി എം ആട്സ് ആന്റ് സയന്‍സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ റോഡരികിലെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുകയും സിഗ്നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കുകയും ചെയ്തു. വാഹനാപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ കുട്ടിക്കാനം മുതല്‍ മുറിഞ്ഞപുഴ വളഞ്ഞങ്ങാനം വരെയുള്ള റോഡിനിരുവശത്തും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അമ്പതോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ടിജി ടോം, മനു ടി ഫ്രാന്‍സിസ്, സനൂപ്കുമാര്‍ ടി എസ്, വോളന്റിയര്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ദേവു എസ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






