കെഎസ്ടിഎ മാര്‍ച്ചും ധര്‍ണയും കട്ടപ്പനയില്‍
കെഎസ്ടിഎ മാര്‍ച്ചും ധര്‍ണയും കട്ടപ്പനയില്‍

ഇടുക്കി: കേരളത്തിന്റെ വിദ്യാഭ്യാസ വികസത്തിന് തടസമായി നില്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി.ആര്‍. സജി ഉദ്ഘാടനം ചെയ്തു. കേരളം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. മൂന്നാര്‍, നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് വില്ലേജുകളില്‍ നിന്നുമുള്ള അധ്യാപകരാണ് സമരത്തില്‍ പങ്കെടുത്തത്. സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് പ്രകടനമായാണ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് എത്തിയത്. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍ അധ്യക്ഷനായി. കെഎസ്ടിഎസ് സംസ്ഥാന കമ്മിറ്റിയംഗം എം രമേശ്. ജില്ലാ ട്രഷറര്‍ എം തങ്കരാജ് കെഎസ്എസ്ടിയു ജില്ലാ സെക്രട്ടറി സജിമോന്‍, പ്രസിഡന്റ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എന്‍ വി ഗിരിജ കുമാരി ജോയിന്‍ സെക്രട്ടറി തോമസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






