ഇടുക്കി: ക്രിസ്മസിനെ വരവേല്‍ക്കാന്‍ നക്ഷത്രഗ്രാമം ഒരുക്കി കട്ടപ്പന വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി. 74 കുടുംബകൂട്ടായ്മകള്‍ ചേര്‍ന്ന് മത്സരാടിസ്ഥാനത്തിലാണ് വിവിധ വലുപ്പത്തിലും വര്‍ണങ്ങളിലുമുള്ള നക്ഷത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് നക്ഷത്രഗ്രാമം കാണാന്‍ എത്തുന്നത്.