കൗതുകമായി ലബ്ബക്കട ജെപിഎം കോളേജിലെ ഗുഹാ പുല്‍ക്കൂട്
കൗതുകമായി ലബ്ബക്കട ജെപിഎം കോളേജിലെ ഗുഹാ പുല്‍ക്കൂട്

ഇടുക്കി: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ലബ്ബക്കട ജെപിഎം കോളേജില്‍ നിര്‍മിച്ചിരിക്കുന്ന ഗുഹാ പുല്‍ക്കൂട് കൗതുകമാകുന്നു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നിര്‍മിച്ചിരിക്കുന്ന പുല്‍ക്കൂടിന് 12 അടി വ്യാസവും 60 അടി നീളവുമുണ്ട്. രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥികളായ നിഖില്‍ റോയ്, ഷാജന്‍ ഷാജി എന്നിവരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൗരസ്ത്യദേശത്തുനിന്ന് ബെത്ലഹേമിലേക്ക് യാത്രതിരിച്ച രാജാക്കന്മാരും വഴികാട്ടിയായ നക്ഷത്രവും ഉണ്ണിയേശു, മേരി, ജോസഫ്, ആട്ടിടയന്മാര്‍ തുടങ്ങിയ മാതൃകകളും മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. ഗുഹയ്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ജെറുസലേം ദേവാലയത്തിന്റെയും കോട്ടമതിലിന്റെയും പതിപ്പുകളും തെളിനീര്‍ത്തടാകവും ദീപാലങ്കാരങ്ങളും ഒപ്പം ഒഴുകി നടക്കുന്ന മഞ്ഞും പുല്‍ക്കൂടിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഒരേസമയം 30 പേര്‍ക്ക് പുല്‍ക്കൂടിനുള്ളില്‍ കയറി കാഴ്ചകള്‍ കാണാനാകും. വിദ്യാര്‍ഥികള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ പ്രദേശവാസികളും വ്യാപാരികളും പുല്‍ക്കൂട് കാണാനായെത്തുന്നുണ്ട്.
What's Your Reaction?






