കെ എം ഉഷാനന്ദന് യാത്രയയപ്പ്
കെ എം ഉഷാനന്ദന് യാത്രയയപ്പ്

ഇടുക്കി: അഴുത ബ്ലോക്ക് എല്‍എസ്ജിഡി സബ് ഡിവിഷനില്‍ നിന്നും വിരമിക്കുന്ന കെ എം ഉഷാ നന്ദന് യാത്രയയപ്പ് നല്‍കി. ഓള്‍ കേരളാ ഗവ: കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പീരുമേട് താലൂക്ക് കമ്മിറ്റി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഷാജഹാന്‍ മഠത്തില്‍ യോഗം ഉദ്ഘാടനം ചെയതു. ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു ഉഷാനന്ദനെന്ന് ഷാജഹാന്‍ മഠത്തില്‍ പറഞ്ഞു. കേരളാ ഗവ: കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പീരുമേട് താലൂക്ക് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷനായി. അസോസിയേഷന്‍ ഭാരവാഹികളായ അരവിന്ദന്‍ കെഎന്‍, സന്തോഷ് ഷാജി കുരിശുംമൂട്, സെബാസ്റ്റ്യന്‍ പത്യാല കെഎന്‍, രാധാകൃഷ്ണന്‍, എല്‍എസ്ജിഡി അഴുത ബ്ലോക്ക് ഡിവിഷന്‍ ജീവനക്കാരായ എല്‍ദോസ് വര്‍ഗ്ഗീസ,് മെറിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
What's Your Reaction?






