ആനക്കുഴി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം തുടങ്ങി
ആനക്കുഴി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആനക്കുഴി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും തൈപ്പൂയ മഹോത്സവും ആരംഭിച്ചു. ഉത്സവം 12ന് സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ സുരേഷ് ശ്രീധരന്‍ ,ക്ഷേത്രം മേല്‍ശാന്തി നിവിന്‍ ശാന്തികളുടെയും മുഖ്യ കാര്‍മികത്വത്തിലാണ് കര്‍മങ്ങള്‍ നടക്കുന്നത്.മഹോത്സവത്തിന്റെ ഭാഗമായി കാണിക്ക അര്‍പ്പിക്കല്‍ ഘോഷയാത്രയ്ക്കുശേഷം പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കലും, തിരുവാഭരണ സമര്‍പ്പണവും വിശേഷാല്‍ പൂജകളും തൃക്കൊടിയേറ്റും നടന്നു. മലനാട് എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ ആശംസയേകി. 9ന് രാവിലെ 11ന് ഗുരുദേവ പ്രതിഷ്ഠ വാര്‍ഷികവും 7ന്‌നടക്കുന്ന സാംസ്‌കാരിക സമ്മേളനവും നടക്കും. യൂണിയന്‍ സെക്രട്ടറി ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും, 10ന് രാവിലെ 7 30 മുതല്‍ കുടുംബയോഗ അംഗങ്ങളുടെ വിവിധ കലാപരിപാടിയും 10.30ന് പള്ളിവേട്ടയും നടക്കും. 11ന് ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ടും 3ന് ആറാട്ട് ഹോമം ,ആറാട്ട് ബലി , ആറാട്ട് പുറപ്പാട്, 6ന് മഹാഘോഷയാത്ര എന്നിവയും നടക്കും. 12ന് വൈകിട്ട് 7 :30ന് നടക്കുന്ന മെഗാഹിറ്റ് ഗാനമേളയോടെ തൈപ്പൂയ മഹോത്സവത്തിന് സമാപനമാകും. പ്രസിഡന്റ് ബിജു കുമാര്‍, സെക്രട്ടറി വിജയന്‍ വള്ളോംകുളത്ത്, വൈസ് പ്രസിഡന്റ് രതീഷ് ടി ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






