കെവിവിഇഎസ് കാഞ്ചിയാര്‍ യൂണിറ്റ് വ്യാപാരഭവന്‍ ഉദ്ഘാടനം
കെവിവിഇഎസ് കാഞ്ചിയാര്‍ യൂണിറ്റ് വ്യാപാരഭവന്‍ ഉദ്ഘാടനം

ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ചിയാര്‍ യൂണിറ്റിന്റെ വ്യാപാര ഭവന്‍ ഉദ്ഘാടനവും ആദ്യകാല ഭാരവാഹികളെ ആദരിക്കലും നടന്നു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ ആദ്യകാല ഭാരവാഹികളെ ആദരിച്ചു. കെവിവിഇഎസ് റോയി അരങ്ങത്ത് അധ്യക്ഷനായി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് സിജോ തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ബിജു മാത്യു, പഞ്ചായത്തംഗങ്ങളായ ബിജു കപ്പലുമാക്കല്‍, രമ മനോഹരന്‍, ഷാജി വേലംപറമ്പില്‍,ഷിജി സിബി, കെവിവിഇഎസ് ഇടുക്കി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സാജു പട്ടുരുമഠം, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, കട്ടപ്പന യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, കാഞ്ചിയാര്‍ യൂണിറ്റ് ട്രഷറര്‍ സണ്ണി ഏഴാംചേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






