യാത്രക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനമൊരുക്കി മുബാറക് ബസ് മാനേജ്‌മെന്റ്
യാത്രക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനമൊരുക്കി മുബാറക് ബസ് മാനേജ്‌മെന്റ്

ഇടുക്കി: യാത്രക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനമൊരുക്കി മുബാറക് ബസ് മാനേജ്‌മെന്റ്. ജനുവരി 31വരെ വണ്ടിപ്പെരിയാര്‍ മുതല്‍ വാളാര്‍ഡി വരെ മുബാറക് ബസില്‍ 5രൂപ നിരക്കില്‍ യാത്ര ചെയ്യാനാകും. വണ്ടിപ്പെരിയാര്‍ മുതല്‍ വാളാര്‍ഡി വരെ 15 രൂപയാണ് നിരക്ക്. പ്രധാനമായും ചെങ്കരയിലേക്കും ആനക്കുഴിയിലേക്കും മുബാറക്ക് ബസില്‍ യാത്രചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. നിലവില്‍ മുബാറക്കിന്റെ 2 ബസുകളിലാണ് ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ സഹകരിക്കുകയാണെങ്കില്‍ മുഴുവന്‍ ബസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
What's Your Reaction?






