കോട്ടയത്ത് റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ കുടുംബത്തെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
കോട്ടയത്ത് റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ കുടുംബത്തെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

ഇടുക്കി: കോട്ടയം ഗവ. നഴ്‌സിങ് കോളേജില്‍ റാഗിങ്ങിനിരയായ പീരുമേട് ഗ്ലെന്‍മേരി സ്വദേശി ലിബിന്റെ വീട്ടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ സന്ദര്‍ശനം നടത്തി. സംഭവത്തില്‍ ഗവര്‍ണറെ നേരില്‍ കണ്ട് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ വിദ്യാര്‍ഥികളെ പഠനത്തിന് അയ്ക്കാന്‍ മാതാപിതാക്കള്‍ ഭയക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും സ്ഥലം എംഎല്‍എ വിഷയത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജില്ലാ സൗത്ത് പ്രസിഡന്റ് വി.സി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, ജില്ലാ വൈസ് പ്രസിഡന്റ് സി. സന്തോഷ് കുമാര്‍, പീരുമേട് മണ്ഡലം പ്രസിഡന്റ് സനീഷ് കോംപറമ്പില്‍, ജനറല്‍ സെക്രട്ടറി കെ.ടി. അരുണ്‍, നേതാക്കളായ കെ.ആര്‍ സുനില്‍ കുമാര്‍, അജയന്‍, കെ. തങ്കപ്പന്‍, സ്റ്റാലിന്‍, സിബിച്ചന്‍ ജോസഫ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?






