ദളിത് കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റായി കെ കെ സൈജുമോന്‍ ചുമതലയേറ്റു
ദളിത് കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റായി കെ കെ സൈജുമോന്‍ ചുമതലയേറ്റു

ഇടുക്കി: ദളിത് കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റായി കെ കെ സൈജുമോന്‍ ചുമതലയേറ്റു. കാഞ്ചിയാര്‍ കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. ദളിതരെയും പിന്നോക്ക ജനവിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും ദളിത് വിഭാഗങ്ങളോടുള്ള പാര്‍ട്ടിയുടെ കരുതലിന്റെ ഉദാഹരണമാണ് കെ ആര്‍ നാരായണനെ ഇന്ത്യയുടെ രാഷ്ട്രപതി ആക്കിയതെന്നും തോമസ് മൈക്കിള്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍ പുതിയ പ്രസിഡന്റിന് ചുമതല കൈമാറി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, നേതാക്കളായ ജോയി ഈഴക്കുന്നേല്‍, ഷാജി വെള്ളംമാക്കല്‍, ജോമോന്‍ തെക്കേല്‍, ജയ്‌മോന്‍ കോഴിമല, സി കെ സരസന്‍, സണ്ണി വെങ്ങാലൂര്‍, തോമസ് ചെറ്റയില്‍, എം എം ചാക്കോ, ബിജു വര്‍ഗീസ്, സജി ഈരൂരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






