മലയാളി മാസ്റ്റേഴ്‌സ് സംസ്ഥാന കായികമേളയില്‍ അഭിമാനനേട്ടവുമായി ജില്ലയിലെ കായികതാരങ്ങള്‍
അഭിമാനനേട്ടവുമായി ജില്ലയിലെ കായികതാരങ്ങള്‍

ഇടുക്കി: കാസര്‍ഗോഡ് നിലേശ്വരത്ത് നടത്ത 43-ാമത് മലയാളി മാസ്റ്റേഴ്‌സ് സംസ്ഥാന കായികമേളയില്‍ നേട്ടങ്ങള്‍ കൈവരിച്ച് ഇടുക്കിക്കാര്‍. ജില്ലയില്‍ നിന്നും 12 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. പങ്കെടുത്തു. നിരവധി ആളുകള്‍ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കായിക മത്സരങ്ങള്‍ യൗവനത്തിലും കൗമാരപ്രായത്തിലും മാത്രമല്ല ഏതുപ്രായത്തിലുമാകാം എന്ന സന്ദേശം നല്‍കികൊണ്ടാണ് കായികമേള സംഘടിപ്പിച്ചത്. ആരോഗ്യ സംരക്ഷണം, വിരസത അകറ്റല്‍, കായികരംഗത്തെ ശക്തിപ്പെടുത്തല്‍, പ്രായമായവര്‍ക്കും കായിക മത്സരങ്ങളില്‍ അവസരം സൃഷ്ടിക്കുക എന്നിവയാണ് കായികമേളയുടെ ലക്ഷ്യങ്ങള്‍. 30 മുതല്‍ 100 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്. 1200ലേറെ കായിക താരങ്ങള്‍ പങ്കെടുത്തു. ഇവിടെനിന്ന് മികച്ച വിജയം നേടിയവര്‍ 2025 മാര്‍ച്ചില്‍ ബാംഗ്ലൂരില്‍ നടക്കുന്ന നാഷണല്‍ അത്‌ലറ്റിക് മത്സരത്തില്‍ പങ്കെടുക്കും. മുന്‍ എംഎല്‍എ എം ജെ ജേക്കബും മത്സരത്തില്‍ പങ്കെടുത്തിരുന്നു. 800 മീറ്റര്‍ 1500 മീറ്റര്‍ 5000 മീറ്റര്‍ എന്നീ മത്സരങ്ങളില്‍ സുബൈദാര്‍ മേജര്‍ സന്തോഷ് ജോണ്‍ സ്വര്‍ണം നേടി. 5000 മീറ്റര്‍ 10000 മീറ്റര്‍ എന്നീ മത്സരങ്ങളില്‍ ഇ ജെ ജേക്കബും നോബിള്‍ സെബാസ്റ്റ്യനും സ്വര്‍ണം കരസ്ഥമാക്കി. 200 മീറ്റര്‍ ഓട്ടമത്സരത്തിലും ലോങ് ജെമ്പിലും സെബാസ്റ്റ്യന്‍ കളപ്പുരക്കല്‍ വെള്ളിയും വെങ്കലവും നേടി, ഷോട്ട്പുട്ട്, ഹാമര്‍ ത്രോ എന്നിവയില്‍ സണ്ണി സെബാസ്റ്റ്യന്‍ സ്വര്‍ണവും വെള്ളിയും നേടി, ജാവലിംഗ് ത്രോയില്‍ സിബിച്ചന്‍ തോമസ് സ്വര്‍ണമെഡല്‍ നേടി, 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ വെള്ളി നേടിയതിന് പുറമെ അഞ്ച് കിലോമീറ്റര്‍ നടത്തമത്സരത്തില്‍ നാലാം സ്ഥാനത്തില്‍ ടി ഡി ജോസഫ് നേട്ടം കൈവരിച്ചു.
What's Your Reaction?






