വനം വകുപ്പിന്റെ ശുപാര്‍ശ അപ്രായോഗികം: നിയമമാക്കാന്‍ അനുവദിക്കില്ല കേരള കോണ്‍ഗ്രസ് (എം)
വനം വകുപ്പിന്റെ ശുപാര്‍ശ അപ്രായോഗികം: നിയമമാക്കാന്‍ അനുവദിക്കില്ല കേരള കോണ്‍ഗ്രസ് (എം)

ഇടുക്കി: വന സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കരട് വിജ്ഞാപനം നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പലതും സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടി സൃഷ്ടിക്കുന്നതാണ്. വനം വകുപ്പിന്റെ ആദ്യഘട്ട നിര്‍ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവ പ്രാവര്‍ത്തികമാക്കണമെങ്കില്‍ നിയമസഭയുടെയും സബ്‌ജെക്ട് കമ്മിറ്റിയുടെയും അംഗീകാരം ആവശ്യമാണ്. ജനോപകാര പ്രവര്‍ത്തങ്ങളുമായി മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥ തലത്തിലെ ഒരുവിഭാഗം നടത്തുന്ന ശ്രമങ്ങളുടെ പരിണിത ഫലമാണ് ഇത്തരം നിര്‍ദേശങ്ങള്‍. വനം വകുപ്പിന്റെ ഇത്തരം അപ്രായോഗിക നിര്‍ദേശങ്ങള്‍ നിയമസഭയില്‍ എത്തും മുമ്പുതന്നെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ജോസ് പാലത്തിനാല്‍ പറഞ്ഞു.
What's Your Reaction?






