സിഎച്ച്ആര്‍: യൂത്ത് കോണ്‍ഗ്രസ് സത്യഗ്രഹസമരം തോപ്രാംകുടിയില്‍
സിഎച്ച്ആര്‍: യൂത്ത് കോണ്‍ഗ്രസ് സത്യഗ്രഹസമരം തോപ്രാംകുടിയില്‍

ഇടുക്കി: സിഎച്ച്ആര്‍ മേഖലയിലെ പട്ടയവിതരണം തടഞ്ഞുള്ള സുപ്രീംകോടതി വിധിക്ക് കാരണം സംസ്ഥാന സര്‍ക്കാര്‍ നയമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി തോപ്രാംകുടിയില്‍ ഏകദിന സത്യഗ്രഹസമരം തുടങ്ങി. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ ഉദ്ഘാടനം ചെയ്തു. ഇടുക്കി താലൂക്കിലെ കാഞ്ചിയാര്‍, കട്ടപ്പന, വാത്തിക്കുടി, കൊന്നത്തടി വില്ലേജുകളിലെ സിഎച്ച്ആര്‍ മേഖലയിലെ പട്ടയവിതരണം തടഞ്ഞിരിക്കുകയാണ്. നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരില്‍, സംസ്ഥാന സെക്രട്ടറി ജോബിന്‍ അയ്മനം, ഡിസിസി ജില്ലാ സെക്രട്ടറി അഡ്വ. കെ ബി സെല്‍വം, വാത്തിക്കുടി മണ്ഡലം ചെയര്‍മാന്‍ സാജു കാരക്കുന്നേല്‍, കെ കെ മനോജ്, വിനോദ് ജോസഫ്, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ഐപ്പ് അറുകാക്കല്‍, നിതിന്‍ ജോയി, സിബി മാത്യു, ജോണ്‍സണ്‍ ജോയി, ജോസ് പാതിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






