എച്ച്‌സിഎന്‍ ഇംപാക്ട്: ചപ്പാത്തില്‍ അപകടാവസ്ഥയിലായ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി
എച്ച്‌സിഎന്‍ ഇംപാക്ട്: ചപ്പാത്തില്‍ അപകടാവസ്ഥയിലായ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്തില്‍ അപകടാവസ്ഥയിലായ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി. എച്ച്‌സിഎന്‍ വാര്‍ത്തയെ തുടര്‍ന്നാണ് മലയോര ഹൈവേയുടെ കരാറുകാരന്‍ നടപടിസ്വീകരിച്ചത്. ചപ്പാത്ത് പാറമടയ്ക്ക് സമീപം താമസിക്കുന്ന പൂമലയില്‍ പുഷ്പയുടെ വീടിന്റെ മുന്‍വശമാണ് കനത്തമഴയില്‍ ഇടിഞ്ഞുവീണത്. ഇതോടെ വീട് അപകടാവസ്ഥയിലായി. നേരത്തെ മലയോര ഹൈവേയ്ക്കാണ് വീടിന്റെ മുന്‍ഭാഗത്തെ മണ്ണ് നീക്കിയിരുന്നു. സംരക്ഷണഭിത്തി നിര്‍മിച്ചുനല്‍കാമെന്ന് കരാറുകാരന്‍ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. നടപ്പാതയില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് വീടിനുള്ളിലേക്ക് പോകുന്നതും വരുന്നതും. എച്ച്‌സിഎന്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ട കരാറുകാരന്‍ സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിച്ചു. കൂടാതെ, മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുന്‍വശത്ത് റോഡിനോടുചേര്‍ന്നുള്ള വലിയ കുഴിയും മൂടി.
What's Your Reaction?






