കാഞ്ചിയാര്‍ മറ്റപ്പള്ളിയില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു
കാഞ്ചിയാര്‍ മറ്റപ്പള്ളിയില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു

ഇടുക്കി: വന്യജീവി ആക്രമണം തടയാന്‍ കാഞ്ചിയാര്‍ മറ്റപ്പള്ളിയില്‍ വനംവകുപ്പ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ മറ്റപ്പള്ളി കുരിശുപള്ളി മുതല്‍ പാത്തിപ്പടി വരെ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരത്തിലാണ് വേലി സ്ഥാപിച്ചത്. അടുത്തഘട്ടത്തില്‍ മറ്റുമേഖലകളിലേക്കുമായി 15 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിക്കുമെന്ന് അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസര്‍ രതീഷ് വേണുഗോപാല്‍ പറഞ്ഞു. 14 കിലോമീറ്റര്‍ ഹാങ്ങിങ് ഫെന്‍സിങ്ങും 1.2 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ്ങുമാണ് നിര്‍മിക്കുന്നത്. മേഖലകളില്‍ നാളുകളായി വന്യജീവികളുടെ ശല്യം രൂക്ഷമായിരുന്നു. കാട്ടാന, കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കുന്നതും പതിവാണ്. വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയുള്ള സമയങ്ങളിലാണ് വേലികളില്‍ വൈദ്യുതി കടത്തിവിടുന്നത്. ഈ സമയം മേഖലയിലെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
What's Your Reaction?






