ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂളിന് കിരീടം

ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂളിന് കിരീടം

Nov 15, 2024 - 02:20
 0
ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂളിന് കിരീടം
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെയും റോട്ടറി ആന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂളില്‍ നടത്തിയ ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് വര്‍ണശബളമായ റാലിയോടെ സമാപനം. കലോത്സവത്തില്‍ വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂളിനാണ് ഒന്നാം സ്ഥാനം. അടിമാലി കാര്‍മല്‍ജ്യോതി സ്പെഷ്യല്‍ സ്‌കൂള്‍ രണ്ടും പൈനാവ് അമല്‍ജ്യോതി സ്പെഷ്യല്‍ സ്‌കൂള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി. രാവിലെ നഗരസഭ ചെയര്‍പഴ്സന്‍ ബീന ടോമി കലോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മൂന്നു കാറ്റഗറികളിലായി ആറിനങ്ങളില്‍ ഒന്‍പതു സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് മത്സരിച്ചത്. 
ഉച്ചകഴിഞ്ഞ് ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച റാലിയില്‍ വിവിധ വേഷധാരികളായ കുട്ടികള്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റാലി. റാലിയിലെ മികച്ച പ്രകടനത്തിന് വള്ളക്കടവ് സ്നേഹസദന്‍ സ്പെഷ്യല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ന്ന് മിനി സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കലാകിരീടം കരസ്ഥമാക്കിയ അസീസി സ്‌കൂളിന് 10,000 രൂപയും ട്രോഫിയും മന്ത്രി സമ്മാനിച്ചു. കാര്‍മല്‍ജ്യോതി സ്‌കുളിന് രണ്ടാം സമ്മാനമായി 6000 രൂപയും ട്രോഫിയും അമല്‍ജ്യോതി സ്‌കൂളിന് മൂന്നാം സമ്മാനമായി 3000 രൂപയും ട്രോഫിയും സമ്മാനിച്ചു. കൂടാതെ പങ്കെടുക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും 2000 രൂപയും മെഡലും സമ്മാനിച്ചു. സമാപന സമ്മേളനത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ബൈജു വേമ്പേനി അധ്യക്ഷത വഹിച്ചു. റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബേബി ജോസഫ്, നഗരസഭാധ്യക്ഷ ബീന ടോമി, ജോസഫ് തോമസ്, യൂനസ് സിദ്ധിഖ്, പി.കെ.ഷാജി, സിസ്റ്റര്‍ ആല്‍സീന, സിബിച്ചന്‍ ജോസഫ്, ബൈജു ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow