വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍, വാളാര്‍ഡി മണ്ഡലം കമ്മിറ്റികള്‍ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി. കെപിസിസി രാഷ്ടീയകാര്യ നിര്‍വാഹക സമിതിയംഗം അഡ്വ. ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. 14 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ വികസനം നടപ്പാക്കുന്നില്ലെന്നും പ്രസിഡന്റ് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കാലയളവില്‍ അഴിമതിയല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകളും പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണത്തിലെ കെടുകാര്യസ്ഥതയും ഉദാഹരണങ്ങളാണ്. മണ്ഡലകാലത്തെ പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം 30 ശതമാനം മാത്രമാണ് പദ്ധതി വിഹിതം ചെലവഴിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ്, ഷാജി പൈനാടത്ത്, ആര്‍ ഗണേശന്‍, ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട്, വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, നേതാക്കളായ പി ആര്‍ അയ്യപ്പന്‍, കെ എ സിദ്ധിഖ്, വി ജി ദിലീപ്, എസ് ഗണേശന്‍, എം ഉദയസൂര്യന്‍, പാപ്പച്ചന്‍ വര്‍ക്കി, കെ മാരിയപ്പന്‍, പ്രിയങ്ക മഹേഷ്, ശാരി ബിനുശങ്കര്‍, ഷാന്‍ അരുവിപ്പാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
What's Your Reaction?






