കെവിവിഇഎസ് പാര്‍ലമെന്റ് മാര്‍ച്ച്: സമരഭടന്‍മാര്‍ക്ക് കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി
കെവിവിഇഎസ് പാര്‍ലമെന്റ് മാര്‍ച്ച്: സമരഭടന്‍മാര്‍ക്ക് കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി

ഇടുക്കി: കെവിവിഇഎസ് 18ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കട്ടപ്പന യൂണിറ്റിലെ പ്രതിനിധികള്‍ക്ക് യാത്രയയപ്പ് നല്‍കി. 11 പേരാണ് യൂണിറ്റില്‍ നിന്ന് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ജില്ലയില്‍നിന്ന് 200 പേരും സംസ്ഥാനത്തുനിന്ന് 5000 പേരും സമരത്തില്‍ പങ്കാളികളാകും. സ്വദേശി, വിദേശി കുത്തകകളില്‍നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓണ്‍ലൈന്‍ വ്യാപാരത്തിനുമേല്‍ സെസ് ഏര്‍പ്പെടുത്തുക, വാടകയിലെ ജിഎസ്ടിയില്‍നിന്ന് വ്യാപാരികളെ പൂര്‍ണമായും ഒഴിവാക്കുക, ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തശേഷം മാത്രം നടപ്പാക്കുക, ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.
What's Your Reaction?






