പേഴുംകണ്ടം സെൻറ് ജോസഫ് പള്ളിയുടെ വിശുദ്ധ യൂദാശ്ലീഹായുടെ നാമധേയത്തിലുള്ള കുരിശുപള്ളി വെഞ്ചിരിപ്പ്
പേഴുംകണ്ടം സെൻറ് ജോസഫ് പള്ളിയുടെ വിശുദ്ധ യൂദാശ്ലീഹായുടെ നാമധേയത്തിലുള്ള കുരിശുപള്ളി വെഞ്ചിരിപ്പ്

ഇടുക്കി : കാഞ്ചിയാർ പേഴുംകണ്ടം സെൻറ് ജോസഫ് പള്ളിയുടെ വിശുദ്ധ യൂദാശ്ലീഹായുടെ നാമധേയത്തിലുള്ള കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് നടന്നു. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. വിശുദ്ധ യൂദാശ്ലീഹായുടെ പെരുന്നാൾ 10ന് സമാപിക്കും. രാവിലെ 8.45ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടന്നു. തുടർന്ന് 10 :30ന് വെഞ്ചിരിപ്പ്.
ഉച്ചയ്ക്ക് 1ന് സ്നേഹവിരുന്ന് നടന്നു. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ജോസഫ് വെട്ടുകല്ലേൽ ,കൈകാരന്മാരായ ബിജു പൂതക്കുഴിയിൽ,മനോജ് കോട്ടാട്ട്, ജെയിംസ് മുളയ്ക്കൽ,പാരിഷ് കൗൺസിൽ അംഗങ്ങൾ ഇടവക കുടുംബാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






