കർഷക സംഘം കാഞ്ചിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി
കർഷക സംഘം കാഞ്ചിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി

ഇടുക്കി: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം കട്ടപ്പന ഏരിയ കമ്മിറ്റി കാഞ്ചിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ മാത്യു ജോർജ്, കെ എൻ വിനീഷ് കുമാർ, കെ എൻ ബിനു, വി വി ജോസ്, കെ സി ബിജു, കെ പി സജി, എൻ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിലും യോഗത്തിലും നിരവധിപേർ പങ്കെടുത്തു.
What's Your Reaction?






