സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി പാചക മത്സരം
സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി പാചക മത്സരം

ഇടുക്കി: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ പോഷക സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി പാചക മത്സരം സംഘടിപ്പിച്ചു. പ്രധാന മന്ത്രി പോഷന്‍ പദ്ധതിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ 11 പേര്‍ പങ്കെടുത്തു. ഒരു മണികൂറിനുള്ളില്‍ ലഭിച്ച നിര്‍ദേശമനുസരിച്ച് പത്തില തോരന്‍, വെജ് കുറുമ, മിക്‌സ്ഡ് തോരന്‍, ചേന തീയല്‍ ഇങ്ങനെ 15 ഇനം വ്യത്യസ്ഥ കറികളാണ് തയ്യാറായത്. പച്ചക്കറികളും നാടന്‍ കിഴങ്ങുവര്‍ഗങ്ങളും ഇല വര്‍ഗങ്ങളും ഉപയോഗിച്ചാണ് മത്സരാര്‍ഥികള്‍ വിഭവങ്ങള്‍ ഉണ്ടാക്കിയത്. മത്സരത്തില്‍ നെടുങ്കണ്ടം ഗവ.സ്‌കൂളിലെ അശ്വതി സുനില്‍ ഒന്നാം സ്ഥാനം നേടി.
What's Your Reaction?






