വണ്ടിപ്പെരിയാര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം
വണ്ടിപ്പെരിയാര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ആറാമത് പ്രതിഷ്ഠാ വാര്‍ഷികം നടന്നു. വണ്ടിപ്പെരിയാര്‍ മാതൃശാഖയില്‍ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്താണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 101 കലശ പൂജയും അഷ്ടദൃവ്യ മഹാഗണപതിഹോമം, കലശപൂജ, കലശം എഴുന്നള്ളിപ്പ്, കലര്‍ഷാഭിഷേകം എന്നീ വിശേഷങ്ങള്‍ പൂജകളും നടന്നു. ഗുരു ആചാര്യന്‍ ശ്രീമദ് ഗുരുപ്രകാശം സ്വാമികള്‍, ക്ഷേത്ര തന്ത്രി ഷാജന്‍ , ക്ഷേത്രമേല്‍ശാന്തി ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യൂണിയന്‍ പ്രസിഡന്റ് സി എ ഗോപി വൈദ്യര്‍ ചെമ്പന്‍കുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്‍ ചാര്‍ജ് വി കെ രാജന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ പി ബിനു കൂന്തനാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ കലേഷ് കുമാര്‍, ഡയറക്ടര്‍ ബോര്‍ഡംഗം എംജി സലികുമാര്‍, വൈസ് പ്രസിഡന്റ് പി കെ രാജന്‍, യൂണിയന്‍ കൗണ്‍സിലര്‍ കെ ഗോപി, പി എസ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






