പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് ചരക്ക് ലോറിയില്‍ ഇടിച്ചു
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് ചരക്ക് ലോറിയില്‍ ഇടിച്ചു

ഇടുക്കി: മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് ചരക്ക് ലോറിയില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ബസ് ചരക്കുലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ചരക്കുലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെവന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്ന് യാത്രക്കാരും എന്നാല്‍ ബസ് അമിതവേഗത്തിലാരുന്നു എന്ന് നാട്ടുകാരും പറഞ്ഞു.
What's Your Reaction?






