വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍ കാര്‍ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍ കാര്‍ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ മഞ്ചുമല പുതുലയത്തിനുസമീപം നിയന്ത്രണംവിട്ട കാര്‍ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. അരണക്കല്‍ സ്വദേശികളായ കറുപ്പാസ്വാമി, ഭാര്യ റാണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. അരണക്കല്ലില്‍നിന്ന് വണ്ടിപ്പെരിയാര്‍ ടൗണിലേക്ക് വരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. റോഡില്‍നിന്ന് തെന്നിമാറിയ കാര്‍ അടിവശത്തെ തോട്ടത്തിലേക്ക് മറയുകയായിരുന്നു. റാണിയുടെ നടുവിനും കറുപ്പസാമിയുടെ നെഞ്ചിനും ക്ഷതമേറ്റു. ഇതുവഴിവന്ന മറ്റ് വാഹനങ്ങളിലെ യാത്രികര്‍ ദമ്പതികളെ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കറുപ്പസാമി വണ്ടിപ്പെരിയാറിലെ ഫോട്ടോഗ്രഫറാണ്.
What's Your Reaction?






