അയ്യപ്പന്‍കോവില്‍ അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനുകള്‍
അയ്യപ്പന്‍കോവില്‍ അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനുകള്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളം ഭാഗത്ത് വൈദ്യുതി ലൈനുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. 100 മീറ്ററോളം ദൂരത്ത് മുളകള്‍ക്കിടയിലൂടെയാണ് ത്രീ ഫേസ് ലൈനുകള്‍ കടന്നുപോകുന്നത്. മഴയായാല്‍ ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് വൈദ്യുതാഘാതം എല്‍ക്കാനുള്ള സാധ്യത ഏറെയാണ്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ നിരവധി കാല്‍നട യാത്രക്കാരാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. പലതവണ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. കാറ്റടിക്കുമ്പോള്‍ ലൈനുകള്‍ കൂട്ടിമുട്ടി ഇല്ലിമുളകള്‍ക്ക് തീ പിടിക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. എ തയും വേഗം അധികൃതര്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






