സംസ്ഥാന ഗുസ്തി മത്സരങ്ങള്‍ സമാപിച്ചു
സംസ്ഥാന ഗുസ്തി മത്സരങ്ങള്‍ സമാപിച്ചു

ഇടുക്കി: സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് സമാപിച്ചു. ചെറുതോണിയില്‍ നടന്ന സമാപന സമ്മേളനം ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. 3 ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 800 ഓളം പേര്‍ പങ്കെടുത്തു. ഹൈറേഞ്ചിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഇത്തരം സംസ്ഥാനതല മത്സരങ്ങള്‍ ഏറെ പ്രയോജനകരമാകുമെന്ന് ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. ജില്ലാ റസലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ജയിന്‍ അഗസ്റ്റിന്‍ അധ്യക്ഷനായി. റസലിംഗ് ഫെഡറേഷന്‍ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി വി.എന്‍. പ്രസൂദ്', മറ്റ് ഭാരവാഹികളായ ബി. രാജശേഖരന്‍, ബിജു, സംഘാടക സമിതി അംഗങ്ങളായ സാജന്‍ കുന്നേല്‍ പി. ജെ. ജോസഫ്, ചെറുതോണി പ്രസ് ക്ലബ് പ്രസിഡന്റ് ഓസേപ്പച്ചന്‍ ഇടക്കുളം, സെക്രട്ടറി കെ.എസ്. മധു, ഷിജോ തടത്തില്‍, കെ എം ജലാലുദ്ദീന്‍ ജോണ്‍ കുത്തനാപള്ളി തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള മെഡലുകള്‍ ഇടുക്കി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിന്‍സന്‍ .പി. മണിയും, സംഘാടക സമിതി ചെയര്‍മാന്‍ ജെയിന്‍ അഗസ്റ്റിന്‍, വി.എന്‍. പ്രസൂദ് എന്നിവര്‍ ചേര്‍ന്ന് സംസാരിച്ചു. മികച്ച സംഘാടകന്‍ എന്ന നിലയില്‍ ജില്ലാ പ്രസിഡന്റ് ജെയിന്‍ അഗസ്റ്റിനെ വി.എന്‍. പ്രസൂദ് ഉപഹാരം നല്‍കി ആദരിച്ചു.
What's Your Reaction?






