കട്ടപ്പന ബാര്‍ അസോസിയേഷന്‍ ഓണാഘോഷം
കട്ടപ്പന ബാര്‍ അസോസിയേഷന്‍ ഓണാഘോഷം

ഇടുക്കി: കട്ടപ്പന ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഈ ഓണം നല്ലോണം തിമിര്‍ത്തോണം എന്ന പേരിലാണ് ആഘോഷം നടത്തിയത്. വടംവലി, സുന്ദരിക്ക് പൊട്ട് തൊടല്‍, റൊട്ടി കടി, കസേരകളി, തിരുവാതിര, ഓണപ്പാട്ട്, വള്ളംകളി തുടങ്ങി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. സമാപന യോഗം സ്‌പെഷ്യല്‍ കോടതി ജില്ലാ ജഡ്ജി മഞ്ജു വി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ഷാജി കെ. കുര്യന്‍,സെക്രട്ടറി അഡ്വ. ജെസ്സണ്‍ സണ്ണി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സുമാരായ അഡ്വ. ജിബി സെബാസ്റ്റ്യന്‍, അഡ്വ. പ്രസീദ കെ. പിള്ള, അഡ്വ.കാവേരി മുരളീധരന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
What's Your Reaction?






