വട്ടവട മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
വട്ടവട മേഖലയില്‍ കാട്ടാനശല്യം രൂക്ഷം

ഇടുക്കി: വട്ടവട മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. മേഖലയിലെ പ്രധാന വരുമാനമാര്‍ഗം പച്ചക്കറി കൃഷിയാണ്. ബട്ടര്‍ ബീന്‍സ്, ഉരുളക്കിഴങ്ങ്, ക്യാബേജ് എന്നിവയാണ് പ്രധാന കൃഷി. വിളവെടുക്കാറായ പലരുടെയും പച്ചക്കറി കൃഷി കാട്ടാനകള്‍ നശിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തിനും വിലയിടിവിനുമൊപ്പം കാട്ടാനശല്യം കൂടിയായാല്‍ കര്‍ഷകര്‍ക്ക് കൃഷിയുമായി മുമ്പോട്ട് പോകുന്നത് വെല്ലുവിളിയാണ്. ബാങ്ക് വായ്പയെടുത്തും പരിചയക്കാരില്‍ നിന്ന് കടം വാങ്ങിയുമാണ് പലരും കൃഷിയിറക്കിയത്. കൃഷി ആനകള്‍ നശിപ്പിച്ചതോടെ എങ്ങനെ പണം തിരിച്ചടക്കുമെന്ന വിഷമത്തിലാണ് കര്‍ഷകര്‍. ഇവയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ വട്ടവട പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
What's Your Reaction?






