ബി.എസ്.എന്‍.എല്‍ ജംങ്ഷന്‍- കാംകോ റോഡ് ബൈപ്പാസില്‍ സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
ബി.എസ്.എന്‍.എല്‍ ജംങ്ഷന്‍- കാംകോ റോഡ് ബൈപ്പാസില്‍ സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: അടിമാലി ടൗണില്‍ ബി.എസ്.എന്‍.എല്‍ ജംങ്ഷന്‍ കാംകോ റോഡ് ബൈപ്പാസില്‍ സുരക്ഷാവേലിയുടെ അഭാവം അപകട ഭീഷണിയുയര്‍ത്തുന്നു. ഈ ഭാഗത്ത് നാളുകള്‍ക്ക് മുമ്പുണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ റോഡിന്റെ ഒരു വശത്തുകൂടി കൈത്തോടൊഴുകുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം താഴേക്ക് പതിച്ചാല്‍ വലിയ അപകടം സംഭവിക്കും. സുരക്ഷ വേലിയുടെ അഭാവകത്തോടൊപ്പം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും യാത്രകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചെറിയ ഒരു വളവോട് കൂടിയ ഭാഗത്താണ് കലുങ്ക് സ്ഥിതി ചെയ്യുന്നത്. റോഡിനെ അപേക്ഷിച്ച് കലുങ്കിന് വീതി കുറവുണ്ട്. അതിനാല്‍ കലുങ്കിന്റെ വീതി കുറവും വളവുമറിയാതെ എത്തുന്നവര്‍ റോഡിന്റെ തുറസായ ഭാഗത്തുകൂടി തോട്ടിലേക്ക് പതിക്കാനുള്ള സാധ്യതയുമുണ്ട്. കലുങ്കിന് സമീപം റോഡവസാനിക്കുന്ന തുറസായ ഭാഗത്ത് സുരക്ഷാ വേലി സ്ഥാപിക്കണമെന്നും, ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






