ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും രാജാക്കാട് പഞ്ചായത്തും ചേര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്ക് കാലത്തിറ്റ വിതരണം ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തിലെ 197 ക്ഷീര കര്‍ഷകര്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് 19 ലക്ഷം രൂപയും പഞ്ചായത്ത് 6.5 ലക്ഷം രൂപയുമാണ് പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് മുഖ്യപ്രഭാഷണം നടത്തി. പഴയവിടുതി ആപ്‌കോസ് പ്രസിഡന്റ് പ്രിന്‍സ് തോമസ്, സെക്രട്ടറി അനൂപ് എസ്.നായര്‍, ബോര്‍ഡ് മെമ്പര്‍ സാജു പഴപ്ലാക്കല്‍, ജോയി തമ്പുഴ, എന്‍.ആര്‍ സിറ്റി ആപ്‌കോസ് പ്രസിഡന്റ് കെ.ആര്‍ സജിമോന്‍, സെക്രട്ടറി പി.ബി ആതിര, മൃഗസംരക്ഷണവകുപ്പ് ജീവനക്കാരായ അഭിലാഷ് വിജയന്‍, പി.പി സലീന തുടങ്ങിയവര്‍ പങ്കെടുത്തു