വണ്ടിപ്പെരിയാര്‍ 62-ാംമൈലില്‍ കാട്ടാന ശല്യം രൂക്ഷം
വണ്ടിപ്പെരിയാര്‍ 62-ാംമൈലില്‍ കാട്ടാന ശല്യം രൂക്ഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാംമൈലില്‍ കാട്ടാന ശല്യം രൂക്ഷം . 62-ാം മൈല്‍ സ്വദേശി സരസില്‍ വീട്ടില്‍ ശങ്കരന്‍ മീനാക്ഷി ദമ്പതികളുടെ ഒരേക്കറോളം വരുന്ന ഏലക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചക്കാലമായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. വീടിനുമുറ്റത്ത് നിന്നിരുന്ന വാഴ കാട്ടാന നശിപ്പിച്ചതോടെ വീടിനുള്ളില്‍ കഴിയാന്‍ ഭീതിയാണെന്നും ഇവര്‍ പറയുന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് നോക്കുന്നതല്ലാതെ ശാശ്വതമായ പരിഹാരമുണ്ടാകുന്നില്ലായെന്നാണ് പ്രദേശവാസികളുടെ പരാതി.
അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തപക്ഷം കര്‍ഷകരുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കാനാണ് തീരുമാനം.
What's Your Reaction?






