അടിമാലി കല്ലാര്‍വാലി എസ്റ്റേറ്റില്‍ സംഘര്‍ഷം: 3 തൊഴിലാഴികള്‍ക്ക് വെട്ടേറ്റു, ഓരാളുടെ നില ഗുരുതരം
അടിമാലി കല്ലാര്‍വാലി എസ്റ്റേറ്റില്‍ സംഘര്‍ഷം: 3 തൊഴിലാഴികള്‍ക്ക് വെട്ടേറ്റു, ഓരാളുടെ നില ഗുരുതരം

ഇടുക്കി: അടിമാലി കുരിശുപാറ കല്ലാര്‍വാലി കാര്‍ഡമം എസ്റ്റേറ്റില്‍ സംഘര്‍ഷം. മൂന്നു തൊഴിലാളികള്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരം. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. മാനേജ്‌മെന്റുകള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളെ ലീസിന് എടുത്ത മാനേജ്‌മെന്റ് ഒന്നരവര്‍ഷം മുമ്പ് പിരിച്ചുവിട്ടിരുന്നു. ഈ തൊഴിലാളികള്‍ ഗ്രാറ്റുവിറ്റി, ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ചോദിക്കുന്നതിനായയി രാവിലെ സ്റ്റേറ്റിലെത്തി. ആന്ധ്ര സ്വദേശികളുടെ മാനേജ്‌മെന്റില്‍ ഉള്‍പ്പെട്ട ആളുകളും തൊഴിലാളികള്‍ക്ക് ഒപ്പമുണ്ടായിരുന്നു. എസ്റ്റേറ്റിനുള്ളില്‍ കയറിയ തൊഴിലാളികളും കട്ടപ്പന സ്വദേശിയുടെ ജീവനക്കാരുമായുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നിരവധി തൊഴിലാളികള്‍ക്കും ആന്ധ്ര സ്വദേശികളായ മാനേജ്‌മെന്റ് സംഘത്തിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റുള്ളവര്‍ അടിമാലി താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷം ഉണ്ടായ സമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല . പിന്നീട് അടിമാലി പൊലീസെത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശികളായ എസ്റ്റേറ്റ് ഉടമസ്ഥരും, എസ്റ്റേറ്റ് ലീസിന് എടുത്ത കട്ടപ്പന സ്വദേശികളും തമ്മിലുള്ള കേസ് ഹൈക്കോടതിയില്‍ തുടരുകയാണ്.
What's Your Reaction?






