ഇടുക്കി: മാങ്കുളത്ത് പഞ്ചായത്തംഗം ബിബിന്‍ ജോസഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി. മാങ്കുളത്ത് താമസിക്കുന്ന എറണാകുളം മഞ്ഞപ്ര സ്വദേശി ജോളി സെബാസ്റ്റ്യനാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഒളിവിലാണ്. ഡിസംബര്‍ 31ന് രാത്രി മാങ്കുളം ടൗണിലാണ് സംഭവം. വാക്കുതര്‍ക്കത്തിനൊടുവില്‍ ബിബിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിമാലിയില്‍ നിന്നാണ് ജോളിയെ പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്ന കൂട്ടാളിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പരിക്കേറ്റ ബിബിന്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.