ലഹരിക്കെതിരെ കത്തയച്ച്‌ വാഴത്തോപ്പ്‌ സെന്റ് ജോർജ് സ്കൂളിലെ കുട്ടികൾ 

ലഹരിക്കെതിരെ കത്തയച്ച്‌ വാഴത്തോപ്പ്‌ സെന്റ് ജോർജ് സ്കൂളിലെ കുട്ടികൾ 

Jan 4, 2025 - 00:31
 0
ലഹരിക്കെതിരെ കത്തയച്ച്‌ വാഴത്തോപ്പ്‌ സെന്റ് ജോർജ് സ്കൂളിലെ കുട്ടികൾ 
This is the title of the web page
ഇടുക്കി : പുതുവർഷത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ " ഇത്തിരിക്കത്തിലൊത്തിരിക്കാര്യങ്ങൾ " ഉൾക്കൊള്ളിച്ച് കത്തുകളയച്ചു. കാർഡുകളിൽ മുതിർന്നവർക്കും കൂട്ടുകാർക്കും വീട്ടുകാർക്കും ലഹരിക്കെതിരായുള്ള സന്ദേശങ്ങളാണ് എഴുതിയിരിക്കുന്നത്. തപാൽ വകുപ്പുമായി 
 സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ കുട്ടികൾക്കും പോസ്റ്റുകാർഡുകൾ നൽകി .  കുറഞ്ഞുവരുന്ന കത്തെഴുത്ത് പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ്  തപാൽപ്പെട്ടികളെ സ്കൂളിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.കാർഡയക്കൽ പ്രചാരണ പരിപാടി പി.ടി.എ. പ്രസിഡന്റ് ജോളി ജോൺഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ ജിജോ ജോർജ് സന്ദേശം നൽകി. പോസ്റ്റ്മിസ്ട്രസ് സീമോൾ മാണി, ലഹരി വിരുദ്ധ ക്ലബ്, എൻ എസ് എസ് , എൻ സി സി, സ്കൗട്ട്സ് , കെ സി എസ് എൽ എന്നീ സംഘടനകളും ഭാരാവാഹികളായ സെനീഷ് തോമസ് , 
സിജോ ജോൺ , സി.ഫിലോ, റീന ചെറിയാൻ, റെൻസി ജോസഫ് , ബെറ്റ്സി ജോർജ് എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow