മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് ഓടിത്തുടങ്ങി
മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് ഓടിത്തുടങ്ങി

ഇടുക്കി: മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷനായി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ അണക്കെട്ട് വരെ ഗ്യാപ്പ് റോഡില്‍ എല്ലാദിവസവും പകല്‍സമയങ്ങളില്‍ ബസ് സര്‍വീസ് നടത്തും. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൗകര്യപ്രദമായി കാഴ്ചകള്‍ ആസ്വദിക്കാനും യാത്ര നടത്താനും അവസരമൊരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. ബസിനുള്ളില്‍ സുരക്ഷിതമായി ഇരുന്ന് പുറത്തെ കാഴ്ചകള്‍ കൂടുതല്‍ വിശാലമായി കാണാമെന്നതാണ് ബസിന്റെ പ്രത്യേകത. മുകള്‍വശത്തും ഇരുവശങ്ങളിലും ഗ്ലാസ് പാനലുകളിലാണ് ബസ് നിര്‍മിച്ചിരിക്കുന്നത്.
ബസിന്റെ മുകള്‍നിലയിലെയും താഴത്തെ നിലയിലും സീറ്റുകള്‍ക്ക് വ്യത്യസ്ത നിരക്കാണ്. കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ട്. റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് മൂന്നാര്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ മൂന്നാറിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര സര്‍വീസുകളും സൈറ്റ് സീന്‍ സര്‍വീസുകളും മികച്ച അഭിപ്രായം നേടി മുന്നോട്ടുപോകുന്നു.
What's Your Reaction?






