ശാന്തിഗ്രാം തൊട്ടിയില്‍പടി റോഡ് നിര്‍മാണം നിലച്ചു: ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് സമരത്തിന്

ശാന്തിഗ്രാം തൊട്ടിയില്‍പടി റോഡ് നിര്‍മാണം നിലച്ചു: ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് സമരത്തിന്

Jun 3, 2025 - 17:58
Jun 3, 2025 - 18:23
 0
ശാന്തിഗ്രാം തൊട്ടിയില്‍പടി റോഡ് നിര്‍മാണം നിലച്ചു: ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് സമരത്തിന്
This is the title of the web page

ഇടുക്കി: ശാന്തിഗ്രാം- എസ്എന്‍ഡിപി-തൊട്ടിയില്‍പടി റോഡ് നിര്‍മാണം മുടങ്ങിയതിന് പിന്നില്‍ ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. പ്രദേശത്തെ 15 കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണ് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. അടിയന്തരമായി നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. മേഖലയിലെ താമസക്കാര്‍ എസ്എന്‍ഡിപി യോഗം ശാഖയുടെ കീഴിലുള്ള ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുകൂടിയാണ് സഞ്ചരിച്ചിരുന്നത്. യാത്രാക്ലേശം കണക്കിലെടുത്ത് ശാഖ ഭാരവാഹികള്‍ സ്ഥലം സൗജന്യമായി റോഡ് നിര്‍മാണത്തിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ സ്ഥലം ചേര്‍ത്തു. റോഡ് നിര്‍മാണത്തിനായി തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ട് ഘട്ടമായി 10 ലക്ഷം രൂപ വകയിരുത്തി. 
കോണ്‍ക്രീറ്റ് ചെയ്യാനുള്ള വഴി വീതി വര്‍ധിപ്പിച്ചുനല്‍കാനായി ക്ഷേത്രം ഭരണസമിതി ജിയോളജി വകുപ്പില്‍നിന്ന് അനുമതി വാങ്ങി പാറ പൊട്ടിച്ചുനീക്കി തുടങ്ങിയിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ ആസ്തിയിലുള്ള റോഡില്‍ പാറ പൊട്ടിക്കാന്‍ പഞ്ചായത്തിന്റെ അനുമതി വേണമെന്നും ടെന്‍ഡര്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥ മുന്‍നിര്‍ത്തി നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയില്‍ ടെന്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടി വൈകുകയാണ്.
പൊട്ടിച്ച പാറ വഴിയോരത്ത് കൂടിക്കിടക്കുകയാണ്. ഭരണസമിതിയുടെ ഉദാസീനതയാണ് നിര്‍മാണം വൈകിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയതാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് അനുമതി നല്‍കിയത്. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ കഴിയുംവിധം പാറ പൊട്ടിച്ചുനീക്കി മണ്ണുപണി പൂര്‍ത്തീകരിച്ച് നല്‍കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നും പഞ്ചായത്ത് ഭരണസമിതി പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow