കുമളി 66-ാംമൈലില്‍ കാര്‍ നിയന്ത്രണംവിട്ട് രണ്ടുവാഹനങ്ങളില്‍ ഇടിച്ചു
കുമളി 66-ാംമൈലില്‍ കാര്‍ നിയന്ത്രണംവിട്ട് രണ്ടുവാഹനങ്ങളില്‍ ഇടിച്ചു

ഇടുക്കി: കുമളി 66-ാമൈലിനുസമീപം കാര്‍ നിയന്ത്രണംവിട്ട് രണ്ടുവാഹനങ്ങളില്‍ ഇടിച്ച് അപകടം. കാര്‍ യാത്രികര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. തേനിയില്‍നിന്ന് വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. നിയന്ത്രണംവിട്ട കാര്‍ വണ്ടിപ്പെരിയാറില്‍നിന്ന് കുമളിലേക്ക് വരികയായിരുന്ന ഓള്‍ട്ടോ കാറില്‍ ഇടിച്ചു. തുടര്‍ന്ന് പിന്നാലെ വന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് അപകടമുണ്ടാക്കിയ കാര്‍ നിന്നത്. വാഹനങ്ങളിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുമളി പൊലീസ് നടപടി സ്വീകരിച്ചു. അരമണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗത തടസപ്പെട്ടു.
What's Your Reaction?






