പൊട്ടന്‍കാട് സഹകരണ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: ഭരണസമിതി
പൊട്ടന്‍കാട് സഹകരണ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: ഭരണസമിതി

ഇടുക്കി: പൊട്ടന്‍കാട് സര്‍വീസ് സഹകരണ ബാങ്കിനെതിരെ കൊച്ചുപ്പ് ശാഖ മാനേജര്‍ നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ഭരണസമിതി. തെരഞ്ഞെടുപ്പ് മുതല്‍ അപവാദ പ്രചാരണം നടക്കുകയാണ്. നിലവിലെ ഭരണസമിതി ചുമതലയേറ്റതുമുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ജീവനക്കാരി നടത്തുന്നു. ഇവര്‍ സഹകരണ വകുപ്പിന് നിരവധി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വകുപ്പുതലത്തില്‍ പരിശോധനകളും നടന്നു. ജോയിന്റ് രജിസ്ട്രാറുടെ പരിശോധനയില്‍ യാതൊരു ക്രമക്കേടുകളും കണ്ടെത്താനായില്ല. ഇതോടെ പരാതികള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഇതിനുശേഷം സ്ഥാപനത്തിലെത്തുന്ന സഹകാരികളോട് മാന്യമായി പെരുമാറുന്നില്ല. സഹകാരികള്‍ ഇതുസംബന്ധിച്ച് ഭരണസമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്. മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇതിന് ചിലര്‍ ഒത്താശ നല്‍കുന്നതായും ഭരണസമിതി ആരോപിച്ചു. തുടര്‍ച്ചയായി ബാങ്കിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തത്. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് വി.പി ചാക്കോ, വൈസ് പ്രസിഡന്റ് ഷാജി ഇരട്ടച്ചിറ, ഭരണസമിതിയംഗങ്ങളായ എം.എസ്. രാജു, ഒ.എസ് സജി, വി.കെ ഷാബു തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






