ഇടുക്കി: അടിമാലി പഞ്ചായത്തില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. പദ്ധതിയുടെ നിര്‍മാണം, നടത്തിപ്പ്്, പരിപാലനം തുടങ്ങിയവ ചെയ്യുന്നതിനായി താല്‍പര്യമുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഏജന്‍സികളില്‍നിന്നും പഞ്ചായത്ത് താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി 9. ദേശീയപാതക്ക് സമീപം കൂമ്പന്‍പാറയിലാണ് പാര്‍ക്കിന്റെ നിര്‍മാണം നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പ്രദേശത്തെ പ്രകൃതി നിര്‍മിതഗുഹയും വെള്ളച്ചാട്ടവുമെല്ലാം പദ്ധതിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. ദേശീയപാതയിലൂടെ എത്തുന്ന വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കാനാകും.