മുതിരപ്പുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തി
മുതിരപ്പുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തി

ഇടുക്കി: മുതിരപ്പുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കര്‍ണാടക സ്വദേശിയായ കൃഷ്ണകുമാറാ(31)ണ് അപകടത്തില്‍പെട്ടത്. ശ്രീനാരായണപുരത്ത് വെള്ളച്ചാട്ടത്തിന് സമീപം ആറ്റിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണകുമാര്‍ ഉള്‍പ്പെട്ട 32 പേര്‍ അടങ്ങുന്ന സംഘമാണ് കര്‍ണാടകയില്‍നിന്ന് മൂന്നാറിലെത്തിയത്.
What's Your Reaction?






