ചിന്നക്കനാല്‍- പവര്‍ഹൗസ് റോഡ് നിര്‍മാണം പാതിവഴിയില്‍
ചിന്നക്കനാല്‍- പവര്‍ഹൗസ് റോഡ് നിര്‍മാണം പാതിവഴിയില്‍

ഇടുക്കി: ചിന്നക്കനാല്‍- പവര്‍ഹൗസ് റോഡില്‍ യാത്രാക്ലേശം രൂക്ഷം. ദിവസേന ആയിരത്തിലേറെ വിനോദ സഞ്ചാരികളെത്തുന്ന ചിന്നക്കനാല്‍, സൂര്യനെല്ലി മേഖലയിലേക്കുള്ള റോഡ് നിര്‍മാണം 2 വര്‍ഷമായിട്ടും പൂര്‍ത്തിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ എടുത്തത്. 4കോടി രൂപയാണ് റോഡിന് അനുവദിച്ചത്. ചിന്നക്കനാല്‍ റേഷന്‍കടയ്ക്ക് സമീപം കലുങ്കിന്റെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചത് വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയാണ്. കരാറുകാരുടെ അനാസ്ഥയാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് നിര്‍മാണത്തിന്റെ പേരില്‍ അനധികൃതമായി പാറകള്‍ പൊട്ടിച്ചുകടത്തിയതായും നാട്ടുകാര്‍ പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ചിന്നക്കനാല്‍ നിവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യ സംഭവമാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും റീ ടെണ്ടര്‍ നടത്തി റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






