ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണം: ഷെഡ് തകര്‍ത്തു
ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണം: ഷെഡ് തകര്‍ത്തു

ഇടുക്കി:
ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ശനിയാഴ്ച രാത്രി 301 കോളനിക്ക് സമീപം ഐസക് വര്‍ഗീസിന്റ ഉടമസ്ഥതയിലുള്ള ഷെഡിന്റെ ഒരു വശം പൂര്‍ണമായും ചക്കക്കൊമ്പന്‍ തകര്‍ക്കുകയും മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. സമീപവാസികള്‍ പടക്കം പൊട്ടിച്ച് ആനയെ തുരത്തി. ശനിയാഴ്ച ആനയിറങ്കലിലെ റേഷന്‍ കടയും തകര്‍ത്തിരുന്നു. കടയ്ക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയും ഒന്നര വയസുള്ള കുട്ടിയും അത്ഭുതകരമായാണ് രക്ഷപെട്ടത്. നാട്ടുകാര്‍ ആനയെ തുരുത്തിയതിനുശേഷമാണ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയത്. കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പലപ്പോഴും ആനയെ പ്രദേശവാസികള്‍ തുരത്തിയ ശേഷമാണ് ആര്‍ആര്‍ടി സംഘം സ്ഥലത്ത് എത്തുന്നത്. ചക്കക്കൊമ്പന്‍ പതിവായി ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുകയാണ്. ഇവയെ വനമേഖലയില്‍ നിലനിര്‍ത്താനും ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. തുടര്‍ചയായി ആന എത്തുന്നതിനാല്‍ ആശങ്കയിലാണ് നാട്ടുകാര്‍.
What's Your Reaction?






