എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് തോട്ടത്തില്‍ അധ്യക്ഷനായി. ഭിന്നശേഷി നിയമനം, കെടെറ്റ് തുടങ്ങിവയ്ക്ക് പുതിയ ഉത്തരവുകള്‍ കാരണം അധ്യാപക നിയമന അംഗീകാരങ്ങള്‍ അവതാളത്തിലാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഗസ്റ്റ് അധ്യാപക നിയമനങ്ങള്‍ക്കും യഥാസമയം അംഗീകരിച്ച ശമ്പളം നല്‍കുന്നതിലും കാലതാമസം നേരിടുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എച്ച്എസ്-എച്ച്എസ്എസ് ലയനം നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് എന്‍ഇപി അംഗീകാരം നല്‍കാനുള്ള ശ്രമം നടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
സേവനത്തില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി എക്‌സലന്‍സ് അവാര്‍ഡ് നല്‍കി. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ്് സിജു ചക്കുംമൂട്ടിലും വനിതാ സമ്മേളനം നഗരസഭാ കൗണ്‍സിലര്‍ സോണിയ ജയ്ബിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജോ പി ജോസ്, സെക്രട്ടറി ജിജി ഫിലിപ്പ്, സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു, വനിതാഫോറം ചെയര്‍പേഴ്‌സണ്‍ റോസ്മി കുര്യാച്ചന്‍, സംസ്ഥാന സെക്രട്ടറി സിബി ജോസ്, ജോസ് സെബാസ്റ്റ്യന്‍, ടോജി തോമസ്, മാണി കെ സി, ജോയ്‌സ് മാത്യു, മാര്‍ട്ടിന്‍ ജോസഫ്, സലോമി ജോസഫ്, സിജോ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?